രണ്ടാം വന്ദേഭാരത് മംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് വരുമോ? അതോ രാഷ്ട്രീയ പാളത്തിലൂടെ ഗോവയിലേക്കു പോകുമോ? ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷന് വന്ദേ ഭാരത് ട്രെയിൻ കൈമാറിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. വന്ദേഭാരത് ട്രെയിനുകളുടെ കോച്ചിങ് ഡിപ്പോ മംഗളൂരുവിലാണുള്ളത്. അതിനാൽ തന്നെ ട്രെയിൻ മംഗളൂരുവിൽ നിന്നു കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ആരംഭിക്കാം. അല്ലെങ്കിൽ മംഗളൂരു– ഗോവ റൂട്ടിലും സർവീസ് നടത്താം. ഏതു റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
HIGHLIGHTS
- കേരളം കാത്തിരുന്ന രണ്ടാം വന്ദേഭാരതിന്റെ വരവ് ഉറപ്പായെങ്കിലും റൂട്ട് ഉറപ്പായിട്ടില്ല. പുതിയ വന്ദേഭാരതിനെ കേരളത്തിൽ നിന്ന് ഗോവയിലേക്ക് ട്രാക്ക് മാറ്റിവിടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. രണ്ടാം വന്ദേഭാരതിനെ വരവേൽക്കാൻ തക്ക നിലവാരത്തിലേക്ക് കേരളത്തിലെ റെയിൽവേ അനുബന്ധ സൗകര്യങ്ങൾ ഉയർന്നോ? ഹൈസ്പീഡ് റെയിൽവേയുടെയും സിൽവർ ലൈനിന്റെയും ഭാവി എങ്ങനെയാകും. അറിയാം, വിശദമായി...