ഇപ്പോ കേരളത്തിലെ താരങ്ങൾ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരം. അത് പുതുപ്പള്ളിക്കാരാണ്. അവരുടെ വിരൽത്തുമ്പിലാണ് കുറച്ചു നാളായി കേരള രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. ഏതു ചർച്ചയും അവസാനിക്കുന്നത് പുതുപ്പള്ളിയിലാണ്. നാലാൾ കൂടിയാൽ ആദ്യ ചോദ്യം ഇങ്ങനെ. എന്താ പുതുപ്പള്ളിയിലെ സ്ഥിതി. പണ്ടൊക്കെ മഴയുണ്ടോ എന്നു വിശേഷം ചോദിക്കുന്നതു പോലെ. പുതുപ്പള്ളിയിലെ കാലാവസ്ഥയാണ് എല്ലാവർക്കും അറിയേണ്ടത്. മാനത്തു നോക്കിയാൽ മഴയുണ്ടോ എന്ന് പഴമക്കാർ പറയും.
HIGHLIGHTS
- ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ പോളിങ് ബൂത്തിലെത്തുമ്പോൾ പുതുപ്പള്ളിക്കാരുടെ മനസിൽ എന്താണ്. കാണാം ആ മുഖങ്ങൾ...