നീണ്ട 19 വർഷം, ചിത്രലേഖയും ഭർത്താവും വാങ്ങിയത് 5 ഓട്ടോകൾ. അതിൽ നാലെണ്ണവും ഇപ്പോൾ അവരുടെ കൈവശമില്ല. ഒരെണ്ണം ചിലർ കത്തിച്ചു. കടബാധ്യത കൂടിയപ്പോൾ മറ്റുള്ളവ വിറ്റു. അവശേഷിച്ച ഓട്ടോയാകട്ടെ 2023 ഓഗസ്റ്റ് 25ന് രാത്രി കത്തിനശിക്കുകയും ചെയ്തു. ആ ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്തുതന്നെ കിടപ്പുണ്ട്. അതിനു നേരെ വിരൽ ചൂണ്ടി ചിത്രലേഖ പറയുന്നു ‘‘എന്നെ മാനസികമായി തളർത്താനാണ് അതിവിടെ ഇട്ടിരിക്കുന്നത്. ഓരോ ദിവസവും അത് കണ്ടുതന്നെ ഞാൻ ഉണരുകയും ഉറങ്ങുകയും ചെയ്യണമെന്ന വാശിയാണ് ചിലർക്ക്. കഴിഞ്ഞ ഓണത്തിന് പൂക്കളമിട്ട തറയിൽ ഇത്തവണ കത്തിയമർന്ന ഓട്ടോയുടെ കരിപ്പാടുകളായിരുന്നു’’, മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുകയാണ് ചിത്രലേഖ.
HIGHLIGHTS
- ‘‘ഓണത്തിന്റെ ദിവസങ്ങൾ കഠിനമായിരുന്നു. നല്ലൊരു ദിവസമായിട്ട് ആളുകളുടെ മുന്നിൽ കൈനീട്ടുന്നത് നല്ലതല്ലല്ലോ, പക്ഷേ അതും ചെയ്യേണ്ടി വന്നു. വീട്ടിലെ കുഞ്ഞുകുട്ടികളെ പട്ടിണിക്കിടാൻ ആകില്ലല്ലോ.’’ കണ്ണൂർ സ്വദേശിയായ ചിത്രലേഖ ഇതു പറയുമ്പോൾ പ്രതിസ്ഥാനത്ത് കേരളം ഭരിക്കുന്ന പാർട്ടിയാണ്. എന്താണ് ചിത്രലേഖയുടെ ജീവിതത്തിൽ സംഭവിച്ചത്?