ബംഗ്ലദേശ് സ്വദേശി അതനു കിഷോറിന് ഒരു മലയാളി ബന്ധമുണ്ട്. രക്താർബുദ ബാധിതനായ അതനുവിന്റെ ചികിത്സയ്ക്കായി രക്തമൂലകോശം നൽകിയതു കഴിഞ്ഞ വർഷം കണ്ണൂർ സ്വദേശി കിഷോർ ദേവാണ്. 2015ൽ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിക്കു രക്തകോശം ലഭിച്ചതു ജർമനിയിൽ നിന്ന്. ലോകത്തിന്റെ ഏതോ ഭാഗങ്ങളിൽ ഇരുന്ന് പരസ്പരം ഒരിക്കലും അറിയാതെ രക്തബന്ധം പങ്കുവെക്കുന്ന രണ്ടു പേർ! രക്തമൂല കോശദാനത്തിലെ ദാതാവിനെയും സ്വീകർത്താവിനെയും ഒറ്റവാക്കിൽ ഇങ്ങനെ വിളിക്കാം.
HIGHLIGHTS
- രക്തജന്യ രോഗങ്ങൾ ബാധിച്ച പലർക്കും അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെക്കൽ. പക്ഷേ, യോജിച്ച ദാതാവിനെ കിട്ടൽ അത്ര എളുപ്പമല്ല. പതിനായിരത്തിൽ ഒരാൾ മുതൽ ഇരുപത് ലക്ഷത്തിൽ ഒരാൾ എന്നതാണ് ദാതാവിനെ കിട്ടാനുള്ള സാധ്യത. എന്തുകൊണ്ടാണ് രക്തമൂലകോശദാനം ഇത്ര സങ്കീർണമാവുന്നത്? എന്താണ് നടപടിക്രമങ്ങൾ?