എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് 160 രൂപ കുറച്ച് കേന്ദ്രസർക്കാർ ജനത്തിനു നൽകിയ ആശ്വാസം ചെറുതല്ല. മൂന്നു ദിവസത്തിനിടയിലാണ് ഈ സുപ്രധാന മാറ്റങ്ങളുണ്ടായത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 160.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1537.50 രൂപയായി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 200 രൂപ കുറച്ചതോടെ ഗാർഹിക സിലിണ്ടർ വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്; കൊച്ചിയിൽ വില 910 രൂപ. ജനങ്ങൾക്കുള്ള രക്ഷാബന്ധൻ, ഓണസമ്മാനമായാണ് ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. അതിനു പിന്നാലെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനും കേന്ദ്രം ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. വിലയിൽ മൂന്നു മുതൽ അഞ്ചു രൂപ വരെ കുറവു വരുത്താനുള്ള സാധ്യതയാണുള്ളതെന്ന് സാമ്പത്തിക സേവന കമ്പനി ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ–ഡിസംബർ മാസങ്ങളിൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
HIGHLIGHTS
- ക്രൂഡ് ഓയിൽ വില റെക്കോർഡ് നിരക്കില്‍ കുറഞ്ഞപ്പോഴും റഷ്യയിൽനിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് ഒഴുകിയപ്പോഴും കേന്ദ്ര സർക്കാർ ഇന്ധന, പാചകവാതക കുറച്ചില്ല. എന്നാൽ ഇപ്പോൾ ഓരോന്നിനായി വില കുറയുന്നു, ചിലത് വില കുറയ്ക്കാനൊരുങ്ങുന്നു. എന്താണ് സംഭവിക്കുന്നത്?
- ഇന്ധനത്തിനും സിലിണ്ടറിനും ‘വോട്ടു’ള്ള നാട്ടിൽ തിരഞ്ഞെടുപ്പ്, ആഘോഷ നാളുകളിലെ സർക്കാരിന്റെ വിലകുറയ്ക്കൽ തന്ത്രം വിശദീകരിക്കുകയാണിവിടെ...