5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു. ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005 ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ തീരുമാനത്തെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. മുഖ്യമന്ത്രി പുത്രന് സെന്റ് സ്റ്റീഫൻസിലെത്താൻ കുറുക്കു വഴികൾ ഏറെയുണ്ട്. പക്ഷേ ഇരുവരും ആ വഴി പോയില്ല.
HIGHLIGHTS
- എന്നും ഉമ്മൻ ചാണ്ടിയുടെ പിന്നിലായിരുന്നു ചാണ്ടി ഉമ്മൻ യാത്ര ചെയ്തത്. അതു പക്ഷേ രാഷ്ട്രീയത്തിൽ പിന്തുടർന്നത് ആയിരുന്നില്ല. എന്നാൽ 53 വർഷം മുമ്പ് ഉമ്മൻ ചാണ്ടി കെട്ടിപ്പൊക്കിയ പുതുപ്പള്ളിക്കോട്ടയുടെ പുതിയ കാവൽക്കരനായി ചാണ്ടി ഉമ്മൻ മാറുന്നു.