ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്നു. കോവിഡിനും മുൻപേ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വീണ്ടും എത്തുമ്പോൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ രോഗത്തെ പ്രതിരോധിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ്. മുൻപ് നിപ്പയെ നേരിട്ട അറിവും രോഗത്തെ നേരിടാനായി ലഭിച്ച പരിശീലനവുമാണ് ഇന്നവർക്കുള്ള കരുത്ത്. കേരളത്തിൽ, പ്രത്യേകിച്ച് കോഴിക്കോട്ട് പലയാവർത്തി നിപ്പ കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? നിപ്പയെ പ്രതിരോധിക്കാൻ നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? കേരളത്തിലെ നിപ്പ രോഗപ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ച, ഏറെ പഠനങ്ങൾ നടത്തിയ ആലപ്പുഴ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും മന്തുരോഗ നിർമാർജന ഗവേഷണ യൂണിറ്റ് ഡയറക്ടറുമായിരുന്ന ഡോ. ടി.കെ.സുമ മനോരമ ഓൺലൈൻ പ്രീമിയത്തോട് വിശദീകരിക്കുന്നു.
HIGHLIGHTS
- കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്നു. ഈ ഭീഷണി നേരിടാൻ സംസ്ഥാനം സജ്ജമാണോ? എന്തൊക്കെ മുൻകരുതലുകളാണ് നാം സ്വീകരിക്കേണ്ടത്? പഴങ്ങൾ കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?