കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.
HIGHLIGHTS
- ജാനകിക്കാട്, കുറ്റ്യാടിപ്പുഴയുടെ തീരത്ത് ഹരിതാഭമായ മേഖല. ഈ ജാനകിക്കാടിന്റെ ഇരുവശത്തുമാണ് സൂപ്പിക്കടയും കള്ളാടും. നിപ്പയും ഈ പ്രദേശങ്ങളും തമ്മിലുണ്ട് ബന്ധം.