കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി. 2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.
HIGHLIGHTS
- കോവിഡ് മുഖത്തിനു സമ്മാനിച്ച മാസ്‌ക് ഭൂരിപക്ഷം കോഴിക്കോട്ടുകാരും ഊരിമാറ്റിയ സമയത്താണ് അടുത്ത വില്ലൻ വൈറസിന്റെ വരവ്– നിപ്പ. അതോടെ മാസ്‌കണിയാൻ ജനം വീണ്ടും നിർബന്ധിതരായി. കേരളത്തിൽ മറ്റൊരു ജില്ലയിലുമില്ലാത്തവിധം കണ്ടെയ്ൻമെന്റ് സോണ്‍ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും വന്നു. പക്ഷേ നിപ്പയ്ക്കെതിരെ പോരാടാൻതന്നെയാണ് കോഴിക്കോട്ടുകാരുടെ തീരുമാനം. നിപ്പ ഭീതിയുടെയും അതിജീവനത്തിന്റെയും കാഴ്ചകൾ പകർത്തിയിരിക്കുകയാണ് മനോരമ ഫൊട്ടോഗ്രഫർമാർ. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആ കാഴ്ചകളിലൂടെ...