ഉദയനിധിക്ക് പകർച്ചവ്യാധി, മദ്രാസ് ഹൈക്കോടതിക്ക് കടമ; എന്താണ് സനാതനധർമ്മം? ലളിതമായി മനസ്സിലാക്കാം

Mail This Article
സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതോ? ഈയടുത്ത നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ ചോദ്യം. സനാതനധർമത്തെ അനുകൂലിച്ചും എതിർത്തും പണ്ടും ചർച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും അവിടുത്തെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെത്തുടർന്നാണ് അടുത്തിടെ ഈ വിഷയം വീണ്ടും ചൂടുപിടിച്ചത്. സനാതനധർമം പകർച്ച വ്യാധിയെപ്പോലെയാണെന്നും അത് എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ആയിരുന്നുവല്ലോ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട്ടിലെ ഡിഎംകെ യുവനേതാവിൽ നിന്നുണ്ടായ ഈ പരാമർശം വലിയ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സനാതനധർമം എന്നാൽ എന്ത് എന്നു ചിന്തിക്കുന്നതു പ്രസക്തമാണ്. എന്താണ് സനാതന ധർമം? ആ പേരിന്റെ അർഥം എന്താണ്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ രവീന്ദ്രൻ കളരിക്കൽ വിശദീകരിക്കുന്നു...