മോദിയുടെ വിശ്വസ്തൻ തിരിച്ചു വരും 'ഡബിള്‍ പവറിൽ'? പേര് കേട്ടാൽ വിറയ്ക്കും, ഇഡിയെ ഇടിവെട്ടാക്കിയ മിശ്ര

Mail This Article
ലോക്കൽ പൊലീസ് തോറ്റ് സുല്ലിടുന്ന കേസുകൾ, തെളിയിക്കാനാവാതെ ക്രൈംബ്രാഞ്ചും വിയർത്താൽ പിന്നെ അവരുടെ വരവാണ്. സിബിഐ എന്ന മൂന്നക്ഷരം മലയാളിയുടെ മനസ്സിൽ നിറച്ചത് ഒട്ടേറെ കേസുകൾ തെളിയിച്ച മികവാണ്. അതുകൊണ്ടാണല്ലോ സിബിഐയെ നമ്മൾ സിനിമയിലെടുത്തത്. ഹോളിവുഡിന് ജയിംസ് ബോണ്ടുണ്ടെങ്കിൽ മലയാളിക്കുമുണ്ട് കൈകൾ പിറകിൽ കെട്ടിനടക്കുന്ന ബുദ്ധിരാക്ഷസൻ സേതുരാമയ്യർ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്ര ഏജൻസിയെന്ന പേരിൽ നാട്ടിൽ നിറഞ്ഞു നിൽക്കുന്നത് മറ്റൊരു പേരാണ്. ഇഡി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി എന്നു കേട്ടാലുടൻ ഭയന്നുവിറയ്ക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇഡിയുമായി ബന്ധപ്പെട്ട ഒരു വാർത്ത വലിയ ചർച്ചയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവിയായിരുന്ന സഞ്ജയ് കുമാർ മിശ്ര സ്ഥാനം ഒഴിഞ്ഞെന്നതായിരുന്നു അത്. കേവലം അഞ്ചു വർഷംകൊണ്ട് ഇഡി എന്ന പേര് രാജ്യമാകെ നിറച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കുമാർ മിശ്ര.