‘ഉരുക്കുപോലെ’ ഉറപ്പുള്ള റോഡ് നിർമിച്ച് ഗഡ്കരി പറയുന്നു: ഇനി ദേശീയപാതകളിൽ കുഴി കാണില്ല

Mail This Article
ദേശീയ പാതകളിൽ ഇനി കുഴികൾ ഉണ്ടാകില്ലെന്ന കേന്ദ്ര ഗതാഗത മന്ത്രിയുടെ ഉറപ്പിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് ആശങ്കപ്പെട്ടിരുന്നവർക്കുള്ള മറുപടിയാണ് സൂറത്തിലെ ‘ഉരുക്ക് റോഡ്’. രാജ്യത്ത് ആദ്യമായി നിർമിച്ച ഈ ഉരുക്ക് റോഡ് തുരുമ്പെടുക്കുമോ എന്നാണ് അന്നാട്ടുകാർ ആദ്യം ഉന്നയിച്ചിരുന്ന സംശയം. എന്നാൽ, ഉരുക്കു നിർമാണ ശാലകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യമായ ‘സ്റ്റീൽ സ്ലാഗു’കൾ കൊണ്ടു നിർമിച്ച ഈ റോഡ് തുരുമ്പെടുക്കില്ലെന്ന് മാത്രമല്ല നിർമാണ ചെലവ് 30 ശതമാനം കുറയുമെന്നാണ് സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിആർആർഐ) നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന റോഡുകൾ മഴയിൽ തകർന്നു കുഴികൾ രൂപപ്പെടാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. ‘അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ’ എന്ന നിലയിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ഗഡ്കരി ഇപ്പോള്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് ഒരു കാലത്ത് എറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയം. എന്നാൽ, ആ നില ഇന്നു മാറി.