ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരാം! യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വീസ. അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്. ദുബായ്–ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ആദ്യം പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നുമാണ് യുഎഇ മന്ത്രി വ്യക്തമാക്കിയത്. കൂടാതെ വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2023 നവംബറിൽ ചർച്ച ചെയ്യുമെന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ഷെങ്കൻ ശൈലിയിലുള്ള വീസയ്ക്ക്, മസ്കത്തിൽ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തിൽ അംഗീകാരം ലഭിച്ചിരുന്നു. കേരളവുമായി അടുത്തിടപഴകുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇപ്പോൾ ഏറെ എളുപ്പമാണ്. മുൻകാലങ്ങളിൽ ജോലിക്കായി ഗൾഫിൽ പോകുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ സന്ദർശക യാത്രകളും വർധിക്കുന്നു. ഗൾഫിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു വേണ്ടിയാണ് വാസ്തവത്തിൽ ഏകീകൃത വീസയ്ക്കായുള്ള ശ്രമം. ഖത്തർ ലോകകപ്പ് ഇതിന് ആക്കം കൂട്ടുകയും ചെയ്തു. എന്താണ് ജിസിസി ഏകീകൃത വീസ? എന്തിനാണ് ജിസിസി രാജ്യങ്ങൾ വീസ നടപ്പാക്കുന്നത്? വീസയിൽ മാത്രം ഒതുങ്ങുന്നതല്ല ഗൾഫിലെ പുതിയ നീക്കങ്ങൾ. അവ വിശദമായി അറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com