സമാവത് 2080; മുഹൂർത്ത വ്യാപാരത്തിൽ എത്ര ഓഹരി വാങ്ങണം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ നിക്ഷേപം കുതിക്കും
Mail This Article
×
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ദീപാവലി മുഹൂർത്ത വ്യാപാരം 66 വർഷം പിന്നിടുന്നു. 1957 മുതലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ദീപാവലിയോട് അനുബന്ധിച്ച് മുഹൂര്‍ത്ത വ്യാപാരം പ്രത്യേക വിഭാഗമായി തന്നെ ആരംഭിച്ചത്. ആറു പതിറ്റാണ്ട് പിന്നിടുമ്പോൾ മുഹൂര്‍ത്ത വ്യാപാരത്തില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ‘സമാവത്’ വര്‍ഷമനുസരിച്ചുള്ള പുതുവര്‍ഷം ആയതുകൊണ്ടാണിത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തമാണെന്ന പതിറ്റാണ്ടുകളായുള്ള വിശ്വാസം മുഹൂര്‍ത്ത വ്യാപാരത്തെ കൂടുതല്‍ ജനപ്രീതിയുള്ളതാക്കി മാറ്റുന്നു. മികച്ച കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിച്ചു കൊണ്ട് ഐശ്വര്യമായ തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്ന ദീര്‍ഘകാല നിക്ഷേപകരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.