രാജ്യത്തിന്റെ സൈനിക ശക്തിയും വിഭവശേഷിയും ലോകത്തെ വിളിച്ചറിയിക്കുന്ന റിപബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ കർത്തവ്യപഥിൽ നവംബർ 7 ന് ഒരു ചടങ്ങ് നടന്നു. 100 മിനി ട്രക്കുകൾ കർത്തവ്യപഥിൽ നിരനിരയായി എത്തി. ‘ഭാരത്’ ആട്ട എന്നു വലിയ അക്ഷരത്തിലെഴുതി, പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കുകൾ. കാഴ്ചയില്‍ എല്ലാം ഒന്നുപോലെ. എന്തായിരുന്നു അതിനകത്ത്? ദീപാവലിക്കാലത്ത് ഗോതമ്പുമാവിന് വിപണിയിലുണ്ടായ വിലക്കയറ്റം ചെറുക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയാണ് ഭാരത് ആട്ട. ഭക്ഷ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമ്പോഴെല്ലാം വിപണിയിൽ ഇടപെടാറുള്ള സർക്കാർ പക്ഷേ ഇക്കുറി ഭാരത് ആട്ടയിലൂടെ മറ്റു ചില സന്ദേശങ്ങളും നൽകുന്നുണ്ട്. അതും ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ! ഇന്ത്യയെ ഭാരതംകൊണ്ടു മായ്ക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമാണോ ‘ഭാരത് ആട്ട’? രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ ഭാരത് ആട്ടയ്ക്ക് എത്രമാത്രം ചലനങ്ങൾ ഉണ്ടാക്കാനാവും? റഷ്യ–യുക്രെയ്ൻ സംഘർഷവേളയിൽ 'ഗോതമ്പ് നയതന്ത്രം' പയറ്റി രാജ്യങ്ങളെ കൂടെക്കൂട്ടി, വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ അതേ ഗോതമ്പിനെ രാജ്യത്തിനകത്തും ഉപയോഗിക്കുകയാണോ? രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഭാരത് ആട്ട നൽകുന്ന ആശ്വാസം എത്ര വലുതാണ്? കേന്ദ്ര സർക്കാരിനെ ഇതെങ്ങനെ സഹായിക്കും? വിശദമായി പരിശോധിക്കാം.

loading
English Summary:

What is Bharat Atta and Why Did the Modi Government Launch ‘Bharat Atta’ in this time?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com