കുരുക്കഴിക്കാൻ ഗ്രാമവണ്ടി; വേണം വീണ്ടുമൊരു ‘ഭരണ ടിക്കറ്റ്’; പിണറായിയുടെ ‘ബെന്‍സിൽ’ ജനം കയറുമോ?

Mail This Article
ഒരു വലിയ ബസ്. അതിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും. മഞ്ചേശ്വരം മുതൽ പാറശാല വരെ 37 ദിവസം നീണ്ട യാത്ര. കടന്നു പോകുന്നത് 140 നിയോജക മണ്ഡലങ്ങളിലൂടെ. തിരഞ്ഞെടുപ്പുകൾക്കു മുൻപ് ഒട്ടേറെ രാഷ്ട്രീയ യാത്രകൾ കേരളം കണ്ടിട്ടുണ്ട്. ഇനി എത്രയോ കാണാനിരിക്കുന്നു. എന്നാൽ, മന്ത്രിസഭ മുഴുവൻ പങ്കെടുക്കുന്ന ഒരു ‘സർക്കാർ ബസ് യാത്ര’ കേരളത്തിൽ ഇതാദ്യമാണ്. നവംബർ 18ന് കാസർകോട്ടെ മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങുന്ന നവകേരള സദസ്സ് ഡിസംബർ 24ന് തിരുവനന്തപുരത്താണു സമാപിക്കുക. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഇൗ നവകേരള സദസ്സ്, ജനങ്ങളുടെ മനസ്സിലും ഇടംപിടിക്കുമോ? ബസ് സ്റ്റാർട്ടാവുന്നതിനൊപ്പം ഈ ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. എന്തിനാണ് തികച്ചും നൂതനവും വ്യത്യസ്തവും അതേസമയം സങ്കീർണവുമായ ബസ് ഭരണതന്ത്രം സർക്കാർ നടപ്പാക്കുന്നത്? യാത്രകൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് പതിവാണ്. അതിന്റെ കാരണവും സുവ്യക്തം. ഇതുവരെയുള്ള യാത്രകളിൽനിന്നും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽനിന്നും നവകേരള സദസ്സ് എങ്ങനെയായിരിക്കും വേറിട്ടു നിൽക്കുക? എന്തു കൊണ്ടാണ് ഈ സമയംതന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്? കെഎസ്ആർടിസിയുടെ ബെൻസ് ലക്ഷുറി കോച്ചിൽ സഞ്ചരിച്ചു നടത്തുന്ന നവകേരള സദസ്സ് എങ്ങനെയാണു പ്രവർത്തിക്കുക? വിശദമായി അറിയാം. ഒപ്പം 37 ദിവസവും സദസ്സ് എവിടെയൊക്കെയാണെന്ന സ്ഥലവും സമയവും അറിയാം.