അങ്കത്തട്ടിൽ പോരാട്ടം മുറുകുമ്പോൾ വോട്ടർമാരുടെ ഉള്ളം കുളിർക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനും പാർട്ടികൾ നടത്തുന്ന പോർവിളികളും വാരിയെറിയുന്ന വാഗ്ദാനങ്ങളും കണ്ട് ആരെ കൊള്ളണം തള്ളണം എന്നറിയാതെ കണ്ണുതള്ളി നിൽക്കുകയാണ് ജനം. മുൻപെങ്ങുമില്ലാത്ത വിധം സൗജന്യങ്ങളും ക്ഷേമപദ്ധതികളും വാരിവിതറിയാണ് പാർട്ടികൾ അങ്കം കൊഴുപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ 'സൗജന്യപ്പോരാട്ടം' എങ്ങനെ നേട്ടമാക്കാം എന്ന് തലപുകയ്ക്കുകയാണ് പാർട്ടികൾ. രണ്ട് പതിറ്റാണ്ട് മുൻപ് വരെ തമിഴ് നാട്ടിലായിരുന്നു സൗജന്യങ്ങളും ക്ഷേമവുമേറെ. ഇവ വോട്ടായി മാറിയതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും സൗജന്യ -ക്ഷേമ പെരുമഴയ്ക്കും തുടക്കമായി. 2014 ൽ കേന്ദ്രത്തിൽ ബിജെപിയുടെ അപ്രതീക്ഷിത അധികാരലബ്ധി കോൺഗ്രസ് അടക്കം മറ്റു പാർട്ടികളെയും മാറ്റി ചിന്തിപ്പിച്ചു. സ്വച്ഛ ഭാരത്, എല്ലാ വീട്ടിലും ശുചിമുറി, നിർധന വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ, ബേട്ടി ബചാ വോ ബേട്ടി പഠാവോ തുടങ്ങിയ വാഗ്ദാനങ്ങൾ വലിയ ചലനമുണ്ടാക്കിയിരുന്നു. 2008 ൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും ഭക്ഷ്യ സുരക്ഷാ ബിൽ പാസാക്കിയതും വിവരാവകാശ നിയമം നടപ്പാക്കിയതും യുപിഎ സർക്കാർ ആയിരുന്നെങ്കിലും അതൊന്നും 2014ൽ നേട്ടമുണ്ടാക്കിയതുമില്ല. സൗജന്യ യാത്ര, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പ്രതിമാസ ക്ഷേമ പെൻഷൻ, പഴയ പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടുവരൽ, വിവാഹത്തിന് സ്വർണം, ചാണകത്തിന് പണം, വനിതാ സംവരണ ബിൽ തുടങ്ങി ജാതിസർവേ വരെ എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലും പാർട്ടികൾ മുന്നോട്ടുവക്കുന്നത്. മുൻപൊക്കെ പാർട്ടി നേതാക്കൾ തന്നെയാണ് ജനകീയ വിഷയങ്ങൾ മുന്നോട്ടു വച്ചിരുന്നതെങ്കിൽ തിരഞ്ഞെടുപ്പു വിദഗ്ധർ എന്ന പേരിൽ എത്തിയവരാണ് ഇപ്പോൾ മിക്ക പാർട്ടികൾക്കും ജനപ്രിയ പദ്ധതികൾ കണ്ടെത്തി നിർദേശിക്കുന്നത്. വാഗ്ദാനങ്ങൾ ഇത്തവണ ആരെ തുണയ്ക്കും? വാഗ്ദാനങ്ങൾ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയത് എങ്ങനെയാണ്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com