വർഷങ്ങൾക്കു മുൻപെത്തിയപ്പോഴത്തെ ന്യൂഡൽഹിയല്ല ഇപ്പോൾ. സെൻട്രൽ വിസ്റ്റ എന്ന നവീകരണ പദ്ധതി നഗരക്കാഴ്ചയെ അടിമുടി മാറ്റുകയാണ്. പ്രൗഢമായിരുന്ന പാർലമെന്റ് മന്ദിരം ചരിത്രസ്മാരകമാകുന്നു. പുതിയ മന്ദിരത്തിൽ പാർലമെന്റ് സമ്മേളനം ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രിഭവൻ, കൃഷി ഭവൻ, നിർമാൺ ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ മുഴുവൻ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുകയാണ്. ഒപ്പം നാഷനൽ മ്യൂസിയം എന്ന ചരിത്രസ്മാരകവും പഴങ്കഥയാകും. പുതിയ മ്യൂസിയം സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിലെത്തിയ ശേഷം ഏറ്റവുമധികം കണ്ടിട്ടുള്ള ഇടങ്ങളിലൊന്നാണു ജൻപഥ് റോഡിലെ നാഷനൽ മ്യൂസിയം. ചരിത്രനിധികളുടെ വീട്. ഡാൻസിങ് ഗേളിന്റെ അഴകു കാണാൻ മ്യൂസിയത്തിലെത്തി മണിക്കൂറുകൾ ചെലവഴിക്കുന്നവരെ ഇവിടെ കാണാം. എല്ലാം മറന്ന്, ഒരു ധ്യാനത്തിലെന്നവണ്ണം കാഴ്ചകൾ കാണുന്നവർ. അവരുടെ കൺമുന്നിൽ ചരിത്രവും കഥയും കടങ്കഥയുമെല്ലാം മിന്നിമറയുന്നു. ചരിത്രശേഷിപ്പുകൾ ഒപ്പം നിന്നു കഥ പറയുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com