കമന്റിട്ട് മുങ്ങിയാലും ലൈംഗിക അതിക്രമത്തിന് കേസ്; സിം മാറ്റിയാൽ പ്രശ്നം തീരുമോ! അശ്ലീലച്ചിരിക്കും പിടി വീഴും
Mail This Article
തൃഷ, റിമ കല്ലിങ്കൽ, വിനി രാമൻ, മരിയ ഷറപ്പോവ, അനുഷ്‌ക ശർമ, അനശ്വര രാജൻ... ഇങ്ങനെ നീളും സമൂഹമാധ്യമത്തിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ വഴി അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ പട്ടിക. സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് മരിയ ഷറപ്പോവ അധിക്ഷേപം നേരിട്ടതെങ്കിൽ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റതാണ് ഓസ്ട്രേലിയൽ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിന്റെ ഭാര്യ വിനി രാമനെ സദാചാര ആൺകൂട്ടത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്. അതിനും മുൻപ് വിരാട് കോലി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സമയത്ത് ഇതേ ആൾക്കൂട്ടത്തിന്റെ വേട്ടമൃഗം കോലിയുടെ ഭാര്യ അനുഷ്ക ശർമ്മ ആയിരുന്നുവെന്നതും യാദൃശ്ചികമല്ല. ‘ലിയോ’ സിനിമയില്‍ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നു പറഞ്ഞ തമിഴ് നടൻ മൻസൂർ അലിഖാനാണ് ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വാർത്തയിൽ നിറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ മുഖമില്ലാതെയാണ് പലരും ഇത്തരം അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതെങ്കിൽ മൻസൂർ അലിഖാൻ മുഖത്തു നോക്കി പറഞ്ഞു എന്ന വ്യത്യാസം മാത്രം. ഈ ‘കമന്റടി’ അത്ര നിസ്സാരമാണോ? സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്താൽ പ്രശ്നം തീരുമോ? ലൈംഗിക അധിക്ഷേപവും അനുവാദമില്ലാതെ ഫോട്ടോ എടുക്കലും ഒരേ നിയമത്തിന്റെ പരിധിയിലാണോ? ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്താണ്? വിശദമായി പരിശോധിക്കാം... ഒപ്പം പരാതിപ്പെട്ടവരുടെ അനുഭവവും..