കേരളത്തിൽ ‘വറ്റിവരളുമോ’ മോദി സർക്കാരിന്റെ സ്വപ്ന പദ്ധതി? ‘ഡേ സീറോ’യിലേക്ക് ഇനി അധികനാളില്ല!
Mail This Article
ഗ്രാമീണ ഭവനങ്ങളിലെല്ലാം ശുദ്ധജലമെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ തുടങ്ങിയ ‘ജലജീവൻ മിഷൻ’ കിതയ്ക്കുകയാണ്. സംസ്ഥാനത്ത് എല്ലായിടത്തും പൈപ്പ് ഇട്ടിരുന്നെങ്കിൽ അതിലൂടെ കാറ്റെങ്കിലും വന്നു എന്നു പറയാമായിരുന്നു. എന്നാൽ പലയിടത്തും പൈപ്പിടൽ പൂർത്തിയായിട്ടില്ല. ‘ജലജീവൻ മിഷൻ’ അവസാനിക്കാൻ 4 മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്തു നൽകിയത് 33.95% കണക്‌ഷൻ മാത്രം. മൂന്നര വർഷം എടുത്താണ് ഇത്രയും കണക്‌ഷനുകൾ നൽകിയത്. 54.45 ലക്ഷം കണക്‌ഷനുകൾ 2024 മാർച്ചിനകം നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. ആകെ 69,92,537 ഗ്രാമീണ ഭവനങ്ങൾ ഉണ്ടെന്നാണു ജല അതോറിറ്റിയുടെ കണക്ക്. 17 ലക്ഷത്തിലധികം ഗാർഹിക കണക്‌ഷൻ ഉള്ളപ്പോഴാണു ജലജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്. കാസർകോട് ജില്ലയാണു പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ, 29.43%. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ 40% പോലും പൂർത്തിയായിട്ടില്ല.