അവിഭക്ത ആന്ധ്രപ്രദേശിലെ ജഗണ്ണപേട്ടയിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന് കാട് കയറുമ്പോൾ ഡി.അനസൂയയ്ക്ക് പ്രായം 14. ആദിവാസികൾ നേരിടുന്ന അനീതിക്ക് എതിരെ പോരാടുകയായിരുന്നു ലക്ഷ്യം. കാലം നാലുപതിറ്റാണ്ടു കടക്കുമ്പോൾ തെലങ്കാന മന്ത്രിസഭയിലെ പഞ്ചായത്ത് രാജ്, ഗ്രാമീണ വികസന, വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രിയായി അവരുണ്ട്, ഡോ.ഡി.അനസൂയ എന്ന നാട്ടുകാരുടെ സീതക്ക. സത്യപ്രതി‍ജ്‍ഞ ചടങ്ങിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവുമധികം കയ്യടി വാങ്ങിക്കൂട്ടിയ നേതാവ്. പൊലീസ് വെടിവയ്പിൽ ഒപ്പമുള്ളവരെ രക്ഷിക്കാൻ മുറിവേറ്റ ശരീരവുമായി കിതച്ചോടിയ നക്സൽ കമാൻഡറിൽനിന്ന് മന്ത്രിപദം വരെ സീതക്ക താണ്ടിയ ജീവിതവഴികൾ സിനിമാക്കഥകൾക്കുമപ്പുറമാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് (പഴയ ടിആർഎസ്) ഒപ്പം തെലങ്കാന നിന്നപ്പോഴും അനസൂയ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു കയറി. 2023ലാകട്ടെ കെഎസിആറിനെ വീഴ്ത്താൻ മുന്നിൽ നിന്ന് പോരാടുകയും ചെയ്തു. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല സീതക്കയുടെ പ്രവർത്തനം എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടതോടെയാണ് അവർ മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. മന്ത്രിസഭയിലെ ഏറ്റവുമധികം വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ഒരാൾ കൂടിയാണ് സീതക്ക. ഒരുഘട്ടത്തിൽ, സീതക്കയെ മുഖ്യമന്ത്രിയായിപ്പോലും പരിഗണിക്കാവുന്നതാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറയുകയും ചെയ്തു. എങ്ങനെയാണ് ജഗണ്ണപേട്ടയിലെ അനസൂയ ഒരു നാടിന്റെ സീതക്കയായത്? വെല്ലുവിളികളെല്ലാം മറികടന്ന് സീതക്ക എങ്ങനെയാണ് തെലങ്കാനയിൽ മന്ത്രിയായത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com