ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതുപക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com