സ്ത്രീകളെ ഉപയോഗിച്ച്, പണം വാരിയെറിഞ്ഞ്, അമേരിക്കൻ നാവിക സേനയെ ഊറ്റിയെടുത്തു ജീവിച്ച ഒരാള്. വെനസ്വേലയുടെ പ്രസിഡന്റിനും കുടുംബത്തിനും വേണ്ടി കള്ളപ്പണം വെളുപ്പിക്കുന്ന ആളെന്ന് കുപ്രസിദ്ധിയാർജിച്ച മറ്റൊരു ബിസിനസുകാരൻ. ഇവരുടെ അറസ്റ്റ് എങ്ങനെയാണ് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വൻ വിലപേശലുകളിലേക്ക് നയിച്ചത്?
ആരാണ് ലെനോർഡ് ഗ്ലെൻ ഫ്രാൻസിസ്? എന്താണ് ‘ഫാറ്റ് ലെനോർഡ്’ കുംഭകോണം? അലക്സ് സാബ് എന്ന കൊളംബിയൻ വംശജനുമായി ഈ സംഭവത്തിന് എന്താണു ബന്ധം? രാജ്യരഹസ്യങ്ങളേറെയുള്ള ഒരു ‘നയതന്ത്ര’ കഥയാണത്...
യുഎസിന്റെ പിടിയിലായ അലക്സ് സാബിന്റെ മോചനത്തിനു വേണ്ടി അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടി–ഷർട്ട് ധരിച്ച്, പോസ്റ്ററുകളുമായി വാഹനറാലിക്ക് ഒരുങ്ങുന്ന ഭാര്യ കാമില ഫാബ്രി. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽനിന്നുള്ള 2022 ഓഗസ്റ്റിലെ ചിത്രം (Photo by Yuri CORTEZ / AFP)
Mail This Article
×
ഒരു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തുനിന്ന് അറസ്റ്റു ചെയ്ത കൊളംബിയൻ വംശജനെ ഉപയോഗിച്ച്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുമായി വിലപേശുന്ന യുഎസ്; അമേരിക്കൻ നാവിക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുംഭകോണത്തിന് ചുക്കാൻ പിടിച്ച, സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലേഷ്യൻ വംശജനെ തങ്ങളുടെ മണ്ണിൽ വച്ച് അറസ്റ്റ് ചെയ്യുകയും അതുപയോഗിച്ച് യുഎസുമായി വിലപേശുകയും ചെയ്യുന്ന വെനസ്വേല... ഒട്ടൊക്കെ അസംഭവ്യമെന്ന് തോന്നുന്ന ഇത്തരം ചില കാര്യങ്ങൾക്കാണ് ലോകം അടുത്തിടെ സാക്ഷ്യം വഹിച്ചത്. ആ കഥകളാകട്ടെ, രാജ്യങ്ങൾക്കുള്ളിലെ രഹസ്യങ്ങൾ മൂടിവയ്ക്കപ്പെടുന്നതിന്റെയും രഹസ്യമായുള്ള കൊടുക്കൽ വാങ്ങലുകളുടേതുമാണ്. അതിനൊപ്പം, മനുഷ്യരെ ബന്ദിയാക്കി വിലപേശുന്ന തന്ത്രങ്ങൾ തന്നെയാണ് ഇന്നും നയതന്ത്ര മേഖലയിൽ അടക്കം ഏറ്റവും ശക്തമായത് എന്നും ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. അതിലേക്ക്...
English Summary:
What is the True Story Behind the Exchange of Defense Contractor 'Fat Leonard' and Alex Saab, a Friend of Maduro, Between the US and Venezuela?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.