കേരളത്തിലെ പുരുഷന്മാർക്കു വിവാഹം കഴിക്കാനായി പെണ്ണു കിട്ടില്ലേ? 30 വയസ്സു കഴിഞ്ഞവർക്കു പെണ്ണു കിട്ടാൻ ബുദ്ധിമുട്ടാണെന്നാണു നേരത്തേ പറഞ്ഞിരുന്നത്, എന്നാൽ 30നു താഴെയുള്ളവർക്കും പെണ്ണുകിട്ടാൻ പാടാണത്രേ! കാരണമായി ഒരു പഠനം പറഞ്ഞത് ഗാമാഫോബിയ ആണ്. എന്താണത്? കേരളത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തോട് ഭയമാണോ? അതിന്റെ ഉത്തരവുമായെത്തിയ വിശകലന വാർത്തയാണ് 2023ൽ പ്രീമിയം വായനക്കാർ ഏറ്റവുമധികം വായിച്ച, ചർച്ച ചെയ്ത സ്റ്റോറികളിൽ ഒന്ന്. മലയാളത്തിന്റെ ചിത്രച്ചേച്ചി അറുപതാം പിറന്നാൾ ആഘോഷിച്ച വർഷത്തിൽ അവർ മനസ്സു തുറന്ന അഭിമുഖവും പ്രീമിയത്തിന് ഏറെ വായനക്കാരെ സമ്മാനിച്ചു. കോടികൾ കയ്യിലുണ്ടെങ്കിലും ഇട്ടിരിക്കുന്ന ഷർട്ട് പോലും വാടകയ്ക്ക് എടുക്കേണ്ടി വന്ന ഒരു ധനികനെപ്പറ്റി കേട്ടിട്ടുണ്ടോ? തൃശൂരിലെ തട്ടിപ്പുകാരൻ റാണയുടെ കഥയാണത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ധനവില കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ 15 രൂപയ്ക്ക് പെട്രോൾ കിട്ടിയാലെങ്ങനെയുണ്ടാകും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com