അടിമാലി ഇരുന്നൂറേക്കറിലെ ‘മജിസ്ട്രേട്ട് മറിയ’യെ 2023ൽ ലോകം അറിഞ്ഞത് ഒരൊറ്റക്കാരണം കൊണ്ടായിരുന്നു; തെറ്റിനെ തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാനുള്ള നിശ്ചയദാർഢ്യം. ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടിയുമായി സമരം ചെയ്ത മറിയക്കുട്ടി ലക്ഷങ്ങളുടെ സ്വത്തുള്ള ആളാണെന്ന സിപിഎം പ്രചാരണത്തിന് 24 മണിക്കൂർ നേരത്തേക്കു മാത്രമായിരുന്നു ആയുസ്സ്. നേരം ഇരുട്ടി വെളുത്തപ്പോൾ, വില്ലേജ് ഓഫിസിൽ നേരിട്ടു ചെന്ന് വാങ്ങിയ രേഖയുമായി, വ്യാജപ്രചാരണക്കാരെ മറിയക്കുട്ടി വെല്ലുവിളിച്ചു. 78 വയസ്സുള്ള മറിയക്കുട്ടിയോട് മാപ്പു പറഞ്ഞ് കീഴടങ്ങേണ്ടി വന്നു വ്യാജപ്രചാരണം നടത്തിയവർക്ക്. തനിക്ക് മാത്രം പെൻഷൻ ലഭിച്ചാൽ തീരുന്നതല്ല പ്രശ്നം എന്ന് ഉറപ്പുള്ളതു കൊണ്ട് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ മറിയക്കുട്ടി. മറിയക്കുട്ടി ഇടപെടുന്ന ആദ്യ പ്രശ്നമല്ലിത്, അവസാനത്തേതും. എഴുപത്തിയെട്ടാം വയസ്സിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയ മറിയക്കുട്ടി കടന്നുവന്ന വഴികളെക്കുറിച്ച്, തന്റെ പോരാട്ടത്തെക്കുറിച്ച്, കേരള രാഷ്ട്രീയത്തെക്കുറിച്ച്, അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്നു. മറിയക്കുട്ടി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറന്നപ്പോള്‍...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com