‘‘രണ്ടു തവണയാണ് എന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം അവൻ എന്റെ മോളെ കൊന്നു കെട്ടിത്തൂക്കി. തെളിവില്ലെന്നു പറഞ്ഞ് കോടതി അവനെ വെറുതെ വിട്ടതോടെ മോളെ വീണ്ടും കൊന്നു. ഇപ്പോ അവർക്ക് ഞങ്ങളെയും കൊല്ലണം. സത്യത്തിൽ പേടിയാണ്. എന്തും സംഭവിക്കാം എന്ന പേടി.’’ വണ്ടിപ്പെരിയാറ്റിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ ഓർമകളുടെ ചൂടിൽ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്ക് ആരോട് പരാതി പറയണം എന്നറിയില്ല, ആര് സഹായിക്കും എന്നുമറിയില്ല. ആറു വയസ്സുകാരിയായ മകളെ കൊന്നവർ സ്വതന്ത്രമായി പുറത്തു ജീവിക്കുന്നു, അവൾക്ക് നീതി കിട്ടാൻ പരിശ്രമിച്ച ഭർത്താവിനെ പ്രതിയായിരുന്നയാളുടെ ബന്ധു കുത്തിപ്പരുക്കേൽപ്പിച്ച് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി മുന്നിലുള്ളത് ഹൈക്കോടതിയിലെ അപ്പീൽ പ്രതീക്ഷ മാത്രം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ എന്നയാളെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിട്ട് ജനുവരി 14ന് ഒരു മാസം തികയും. കേസിന്റെ അപ്പീൽ ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. മകൾക്ക് നീതി കിട്ടും എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ജീവിക്കുന്ന അമ്മ പറയുന്നു- ‘‘ഇനിയും ഞങ്ങളെ തോൽപ്പിക്കരുത്!!’’. ആ അമ്മ മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com