മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി (Cochin Minerals and Rutile Ltd) എക്സാലോജിക് നടത്തിയ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം ഉത്തരവിട്ടതോടെയാണു രണ്ടു വർഷത്തിലേറെയായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം കൂടുതൽ കത്താൻ തുടങ്ങിയത്. വിവാദങ്ങൾ ഏറെ ചർച്ച ചെയ്യുമ്പോഴും എക്സാലോജിക് കമ്പനി എന്താണെന്നോ, എന്തുകൊണ്ടു വിവാദങ്ങൾ ഉയരുന്നു എന്നോ ഉടമയായ വീണാ വിജയൻ ഒരിക്കലും വിശദീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എക്സാലോജിക് കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്നും മലയാളികൾക്ക് അപരിചിതമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com