‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന നാൽപത്തൊൻപതുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചുപേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതേ പോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്. മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ‌... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി‌ അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com