ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണോ അതോ സർക്കാരിന്റെ പ്രോഗ്രസ് കാർഡോ? വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു തിരഞ്ഞെടുപ്പു പ്രകടന പത്രികതന്നെ ബജറ്റിൽ പ്രതീക്ഷിച്ചവരും ഏറെയാണ്. ഇടക്കാല ബജറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണെന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങളെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയവർ എന്നാൽ നിരാശരായി. സത്യത്തിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് ഉയർത്തുന്നത് ഏതാനും ചോദ്യങ്ങളാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ ബജറ്റെന്നതിലുപരി ജനങ്ങൾക്കു മുന്നിൽവച്ച മോദി സർക്കാരിൻറെ പ്രോഗ്രസ് കാർഡെന്നു വിശേഷിപ്പിക്കാം. അതേസമയം രാജ്യത്ത് സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിലാണ് മോദി സർക്കാരിന്റെ കരുതലെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ പക്ഷേ ഈ വിഭാഗങ്ങൾക്ക് വേണ്ടി കാര്യമായൊന്നും കരുതിയിട്ടില്ല. എന്നാൽ വരും ബജറ്റിൽ ഇവർക്കായുള്ള ക്ഷേമ പദ്ധതികളുണ്ടാകുമെന്ന വ്യക്തമായ സൂചനയുണ്ടുതാനും. അതിലേറെ, തുടർ ബജറ്റ് തങ്ങൾതന്നെ അവതരിപ്പിക്കുമെന്ന ആത്മവിശ്വാസവും നിർമലയുടെ പ്രസംഗത്തിലുണ്ട്. ‌എന്താണ് ബജറ്റിന്റെ പ്ലസ് പോയിന്റുകളും മൈനസ് പോയിന്റുകളും? രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അടുത്തറിയാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com