അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക സ്വപ്ന പദ്ധതി ഇതായിരുന്നു; ‘സൗരോർജം’. മോദിയുടെ വാക്കുകളെ പിന്തുടർന്ന ധനമന്ത്രി നിർമല സീതാരാമൻ ആ സ്വപ്ന പദ്ധതിയെ ഇടക്കാല ബജറ്റിലെ പ്രധാന പദ്ധതിയാക്കി മാറ്റുകയും ചെയ്തു. പ്രാണ പ്രതിഷ്ഠാ ദിനത്തിലും ഇടക്കാല ബജറ്റിലും ഇടം നൽകിയ സൗരോർജ പദ്ധതികൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്. കേവലം ഒരു വികസന പദ്ധതിക്കപ്പുറം സൗരോർജം തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനെ എങ്ങനെയാണ് സഹായിക്കുകയെന്നതും പ്രധാനം. അതിലേറെ സൗരോർജ പദ്ധതി എങ്ങനെയാണ് ജനങ്ങളുടെ കുടുംബ ബജറ്റിൽ ഇടക്കാല ആശ്വാസം നൽകുകയെന്ന ചോദ്യവും പ്രസക്തം. ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം ഇതാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വികസനം എന്നിവയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഇനി ആവര്‍ത്തിക്കുക സോളര്‍ വൈദ്യുതിയിലാകുമോ? സംശയിക്കേണ്ട, മൂന്നാം തവണ മോദി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇന്ത്യ സൗരോർജ രംഗത്താകുമോ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയെന്ന ചോദ്യം ബജറ്റോടെ ശക്തമായിക്കഴിഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com