സിൽവർലൈന് പകരം വളവില്ലാ പാതയോ! അവർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകുമോ? പമ്പയിലേക്ക് പുതിയ പാതയും

Mail This Article
മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് റെയിൽവേ വികസനത്തിന് 2,52,000 കോടി നീക്കി വക്കുമ്പോൾ കേരളത്തിനുമുണ്ട് ഒരു റെക്കോർഡ്. കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപയാണ് ഇത്തവണ കേന്ദ്ര ബജറ്റിലെ വാഗ്ദാനം. കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക റെയിൽവേ വികസനത്തിന് അനുവദിച്ചത് ഇത്തവണയാണെന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെടുന്നത്. കേരളത്തിൽ പാത ഇരട്ടിപ്പിക്കലിനും അതിവേഗ ട്രെയിനുകളുടെ കടന്നുവരവിനും വഴിയൊരുങ്ങുന്നതിനൊപ്പം തന്നെ മറ്റൊന്നുകൂടി അശ്വനി വൈഷ്ണവ് പറഞ്ഞിട്ടുണ്ട്; സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്റെ ഭാവി. പദ്ധതി സംസ്ഥാന സർക്കാർ തന്നെ ഉപേക്ഷിച്ചുവെന്നും കേരളത്തിലെ ട്രാക്കുകളിൽ വളവുകൾ നിവർത്തിയാൽ വന്ദേഭാരത് ട്രെയിൻ 160 കിലോമീറ്റർ വേഗത്തിൽ വരെ ഓടിക്കാനാവും എന്നുമാണ് ബജറ്റിനു ശേഷം മന്ത്രി അശ്വനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്രാക്ക് നവീകരണം ഉൾപ്പെടെയുള്ള നവീകരണ പരിപാടികൾ നടക്കണമെങ്കിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകണം. സർക്കാരിന്റെ മെല്ലെപ്പോക്ക് പദ്ധതികളെ ബാധിക്കുന്നുണ്ടെന്ന വിമർശനം മുൻപും ഉയർന്നിട്ടുണ്ട്. 2744 കോടി രൂപയുടെ റെയിൽവേ വികസനം കേരളത്തിൽ ഏതൊക്കെ മേഖലകളെയാണ് ലക്ഷ്യമിടുന്നത്? പൊതുവിൽ നടപ്പാക്കുന്ന ഏതൊക്കെ പദ്ധതികൾ കേരളത്തിന് ഗുണം ചെയ്യും? വിശദമായി പരിശോധിക്കാം.