പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വാക്കാണ് ‘ഗാരന്റി’. 2023 ഡിസംബറിൽ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചപ്പോൾ ‘ഹാട്രിക് 2024 ഗാരന്റി ചെയ്യുന്നു’ എന്നാണ് മോദി പറഞ്ഞത്. ജനങ്ങൾ വീണ്ടും താൻ അധികാരത്തിലെത്തണമെന്ന് അഭിലഷിക്കുന്നു എന്നാണ് മോദി അർഥമാക്കിയത്. ലോക്സഭയിൽ മോദി പ്രഖ്യാപിച്ചത് 370 സീറ്റ് സുനിശ്ചിതം എന്നാണ്. ആ ആത്മവിശ്വാസത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം തയാറായി. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ സന്നദ്ധരായവരെന്ന് അഭിനന്ദിച്ചു. ബിജെപിയുടെ മൂന്നാം വിജയം സുനിശ്ചിതമെന്നും സീറ്റിന്റെ എണ്ണം മാത്രം നോക്കിയാൽ മതിയെന്നും പ്രവചിക്കുന്നവരുടെ എണ്ണത്തിന് പഞ്ഞമില്ല. 2014ൽ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ബിജെപിയുടെ വിജയത്തിന് സഹായകമായെങ്കിൽ പിന്നീട് മോദിയുടെ നേതൃത്വത്തിൽ വ്യാപിപ്പിച്ച രാഷ്ട്രീയമാണ് വിജയങ്ങൾക്ക് അടിത്തറയായത്. രാജ്യം പരിചയിച്ചുപോന്നതിൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ബിജെപിയുടെ മൂന്നാംവരവിനും കളമൊരുക്കുമെന്ന് വിലയിരുത്തുന്നവർ കുറവല്ല. അതേസമയം ഏറ്റവും ഒടുവിലുണ്ടായ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ വിജയമല്ല, ബിജെപിയുടെ ഭാവി വിജയത്തിന്റെ സൂചകമായി താൻ കാണുന്നതെന്ന് തിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ വിലയിരുത്തുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com