പ്രതിസന്ധിഘട്ടങ്ങളിൽ ടീമിനു വിജയത്തിലേക്കുള്ള വഴിതുറന്നുകൊടുക്കുന്ന ക്യാപ്റ്റൻ ഉദയ് സഹറാൻ, സാങ്കേതികത്തികവും പ്രതിഭാ തിളക്കവുമായി ബാറ്റു വീശിയ മുഷീർ ഖാൻ, വിരലുകളിൽ വിസ്മയമുണ്ടെന്നു തെളിയിച്ച സ്പിന്നർ സൗമി പാണ്ഡെ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ അദ്ഭുത മുന്നേറ്റം കണ്ട കമന്റേറ്റർമാരിൽ പലരും കൗതുകത്തോടെ ചോദിച്ചത് ഇവരൊന്നും ഇതുവരെ സീനിയർ ടീമിലെത്തിയില്ലേ എന്നാണ്. ഓസ്ട്രേലിയ കിരീട ജേതാക്കളായ ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് ടൂർണമെന്റ് ഇന്ത്യയ്ക്കു സമ്മാനിച്ച വലിയ നേട്ടം ഈ 3 സൂപ്പർ സ്റ്റാറുകളാണ്. ക്രിക്കറ്റ് ആവനാഴിയിലെ മികച്ച ആയുധങ്ങൾക്ക് അടുത്ത പതിറ്റാണ്ടിലും ഇന്ത്യയിൽ ക്ഷാമമുണ്ടാകില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ലോകകപ്പിലെ ഇവരുടെ പ്രകടനങ്ങൾ.

loading
English Summary:

India's U-19 World Cup journey witnessed the rise of three future legends.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com