ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടെന്ന് പറയുമെങ്കിലും പ്രവാസലോകം എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ഗൾഫ് രാജ്യങ്ങൾ തന്നെയാവും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഗൾഫിൽ നിന്ന് ഒഴുകിയെത്തിയ പണം വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല. ബാങ്ക് അക്കൗണ്ടുകൾ എല്ലാ പൗരന്മാർക്കും സാർവത്രികമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ കേരളത്തിലെ പ്രവാസി കുടുംബാംഗങ്ങൾക്ക് ബാങ്കിങ് നടപടികൾ മനഃപാഠമായിരുന്നു. ഗൾഫിൽ നിന്ന് ഉറ്റവർ മാസാമാസം അയയ്ക്കുന്ന പണം എടുക്കാൻ ബാങ്കുകളിലേക്ക് നേരിട്ടെത്തിയിരുന്ന അനുഭവമായിരുന്നു അവർക്ക് തുണ. പിന്നീട് വന്ന മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകൾ വിദേശത്തുനിന്നുള്ള പണമിടപാടുകളുടെ കാലാതാമസം കുറച്ചു. ഇപ്പോഴിതാ പ്രവാസ ലോകത്ത് നിന്ന് മൊബൈലിലൂടെ നാട്ടിലേക്ക് പണം അയയ്ക്കാൻ കഴിയുന്ന സംവിധാനങ്ങളും വന്നുകഴിഞ്ഞു. ഇത്തരം ഒരു സംവിധാനത്തിനാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇതിനൊപ്പം യുഎഇയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനവും നിലവിൽ വന്നു. ഇന്ത്യ സംഭാവന ചെയ്ത സാങ്കേതിക വിദ്യയിലാണ് യുഎഇ ജെയ്‌വാൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ പണമിടപാട് സംവിധാനത്തെ നിർമിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്ന കാര്യമാണ്. എന്താണ് ജെയ്‌വാൻ എന്നതും യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ നിലവിൽ വന്ന പുതിയ മാറ്റത്തെ കുറിച്ചും വിശദമായി അറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com