മരണക്കിടക്കയിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ മടങ്ങിവരവ്; ‘കെണി’ വച്ചത് പ്രതിഭയും മകനും?; കാട്ടാനയും പന്നിയും ‘പറപറക്കും’
Mail This Article
വാർത്തകൾ അറിയുക എന്നതിലുപരി, വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യുക എന്നത് മലയാളിയുടെ ശീലമാക്കിമാറ്റിയ മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ച ചെയ്തത് ഒട്ടേറെ വാർത്തകൾ. തുടർതോൽവികളുടെ മരണക്കയത്തിൽ നിന്ന് കരകയറിയ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ അറിയാനും പിന്തുണ അറിയിക്കാനും പതിനായിരക്കണക്കിന് ആരാധകർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സമയം ചെലവഴിച്ചു. ഗുജറാത്തിന്റെയും കേരളത്തിന്റെയും സാമ്പത്തിക മോഡലുകൾ ചർച്ച ചെയ്യാനും കലങ്ങിമറിയുന്ന ഹിമാചൽ പ്രദേശ് രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ തേടിയും ഒട്ടേറെപ്പേർ പ്രീമിയത്തിലേക്കെത്തി. വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയ കർഷക പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗങ്ങളും തേടുന്നതിനൊപ്പം കേരളത്തിലെ ക്യാംപസുകളിലെ അക്രമ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ തേടിയും പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിലേക്കെത്തി.