ഒന്നേ ഉണ്ടായിരുന്നുള്ളു! റോഡിലിറങ്ങിയ 'അനക്കോണ്ടയെ' ചുട്ടുകൊന്നതാര്? ചാരമായത് പരീക്ഷണത്തിന് അയച്ച വെസ്‌റ്റിബ്യൂൾ

Mail This Article
മ്യൂസിയത്തില്‍ വച്ചാല്‍ ജനലക്ഷങ്ങള്‍ കാണാന്‍ വരും! മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചു കേരള പര്യടനം നടത്തിയ ബസ് വാർത്തകളിൽ നിറഞ്ഞപ്പോൾ സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞ വാക്കുകൾ. ബസിലെ ശുചിമുറിയും ലിഫ്റ്റും വാർത്തകളിൽ നിറഞ്ഞ സമയമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. നവകേരള ബസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതിനൊപ്പം സ്ഥാനം പിടിക്കേണ്ട ഒരു ബസ് കൂടിയുണ്ടായിരുന്നു. കേരളത്തിലെ ഒരേയൊരു 'വെസ്‌റ്റിബ്യൂൾ ബസ്'. എന്നാൽ അത്തരമൊരു ആദരത്തിനു കാത്തുനിൽക്കാതെ ഡ്യൂട്ടിക്കിടയിൽ കത്തിച്ചാരമായി മാറിയിരിക്കുകായാണ് കെഎസ്ആർടിസിയുടെ അമൂല്യമായ 'നീളൻ ഇരട്ടബസ്'. കാഴ്ചക്കാരിൽ പാളങ്ങളില്ലാതെ റോഡിലൂടെ ഓടുന്ന ചെറു ട്രെയിനിനെപ്പോലെ തോന്നിക്കുമായിരുന്ന 'വെസ്‌റ്റിബ്യൂൾ ബസ്' വിഎസ് സർക്കാരിന്റെ കാലത്താണ് തിരുവനന്തപുരത്ത് അവതരിപ്പിച്ചത്. എന്നാൽ തലസ്ഥാനത്തിന്റെ അഭിമാനമായ നീളൻ ബസിനെ പിന്നീട് മറ്റു ജില്ലകളിലേക്കു മാറ്റി, ക്രമേണ പട്ടണങ്ങളിലേക്ക് കൈമാറി അധികാരികൾ കൈയ്യൊഴിഞ്ഞു. ഇതിനിടെയാണ് കായംകുളത്ത് വച്ച് ഫെബ്രുവരി 23ന് വെസ്‌റ്റിബ്യൂൾ ബസ് കത്തിയമർന്നത്. കെഎസ്ആർടിസി ബസുകളെ ആനവണ്ടി എന്നു വിളിച്ച് സ്നേഹിക്കുന്നവരുടെ വികാരമായിരുന്ന 'വെസ്‌റ്റിബ്യൂൾ ബസ്'.