കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രാരംഭ മത്സരമായിരുന്ന തിരുവാതിരയുടെ ഫലം മുതൽ തുടങ്ങിയ തമ്മിൽത്തല്ല് സമാപന ഇനമായിരുന്ന സംഘനൃത്ത വേദി വരെ തുടർന്നു. ഒടുവിൽ പരിഹാരമാർഗമെന്ന നിലയിൽ, വൈസ് ചാൻസലർ കലോത്സവംതന്നെ പിരിച്ചുവിട്ടു. അതും എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയുടെ ഒത്താശയോടെ. ഇതിനിടയിൽ പൊലീസുകാർക്ക് പണിയുണ്ടാക്കിയവരിൽ വിദ്യാർഥികൾ മാത്രമല്ല, വിധികർത്താക്കളുമുണ്ട്. കേരള സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറിയാണ് കലോത്സവത്തിന് തിരശ്ശീലവീണത്. അതും അവസാന ഇനം അരങ്ങിലെത്തുന്നതിന് തൊട്ടുമുൻപ്. മാസങ്ങൾ നീണ്ട തയാറെടുപ്പ്, ലക്ഷങ്ങൾ ചെലവഴിച്ചുള്ള വസ്ത്രങ്ങളും ആടയാഭരണങ്ങളും, അവസരംകാത്തുനിന്ന മണിക്കൂറുകൾ... കലോത്സവത്തിലെ അവസാന ഇനമായി നിശ്ചയിച്ചിരുന്ന സംഘനൃത്തത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് നഷ്ടമായത് ഇതെല്ലാമാണ്. വൈസ് ചാൻസലറിന്റെ ഒറ്റ കത്തിന്റെ പേരിൽ പാതിവഴിയിൽ ‘കനലടങ്ങിയ’ കലോത്സവ വേദികളിൽ നിന്നുള്ള കാഴ്ചകളിലേയ്ക്ക്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com