അനിശ്ചിതത്വത്തിന്റെയും തിരസ്കാരത്തിന്റെയും എണ്ണപ്പെട്ട ദിനങ്ങൾ. പൊളിഞ്ഞുപോകുമെന്നു ലോകരാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും കാര്യകാരണസഹിതം വിധിയെഴുതിയ സമയം. നിയമങ്ങളും ചട്ടക്കൂടുകളും നിർമിച്ച് ചങ്ങലയ്ക്കിടാൻ ശ്രമിച്ചിട്ടും, ഇടപാടുകൾക്ക് ഉയർന്ന നികുതി ചുമത്തിയിട്ടും ക്രിപ്റ്റോ വിപണി അതിശയിപ്പിച്ചുകൊണ്ട് തേരോട്ടം നടത്തുകയാണ്. പൊളിഞ്ഞു പാളീസായ നിക്ഷേപകർ ഒരു വശത്ത്. 300 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയവർ മറ്റൊരു ഭാഗത്ത്. ശരിക്കും സാമ്പത്തിക ലോകം ക്രിപ്റ്റോ വിപണിയെ നോക്കി അതിശയപ്പെടുകയാണ്: ‘‘എനിക്കു ശരിക്കും മനസ്സിലാകുന്നില്ല മിസ്റ്റർ നിങ്ങളെ...’’ ക്രിപ്റ്റോ വിപണിയിലെ രാജാവെന്നു വിളിക്കുന്ന ബിറ്റ്‌കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം റെക്കോർഡ് നിലവാരമായ 73,000 ഡോളർ (ഏകദേശം 60.47 ലക്ഷം രൂപ) കടന്നിരിക്കുന്നു. ഈ ബുൾ റൺ തുടരുമോ എന്ന സംശയം വ്യാപകമായുണ്ടെങ്കിലും നിക്ഷേപകർ മടിച്ചു മാറിനിൽക്കുന്നില്ല. വ്യാപകമായി വാങ്ങിക്കൂട്ടുകയാണ്. യുഎസിൽ ബിറ്റ്‌കോയിൻ അധിഷ്ഠിത എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) പച്ചക്കൊടി ലഭിച്ചതാണ് ഈ തേരോട്ടത്തിന്റെ മുഖ്യകാരണമായി വിലയിരുത്തുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com