കണക്കുകൾ എങ്ങനെയെല്ലാം കൂട്ടിയാലും കുറച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; എന്തു വില കൊടുത്തും ഇന്ത്യയിലെ അധികാരം പിടിക്കുക. അതിനു വേണ്ടിയുള്ള അതിശക്തമായ കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പു മഹോത്സവത്തിന് വിളംബരമായിരിക്കുന്നു. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ വോട്ടെടുപ്പ്; ഏപ്രിൽ 19ന് ഒന്നാം ഘട്ടം, 26ന് 2, മേയ് 7ന് 3, മേയ് 13ന് 4, മേയ് 20ന് 5, മേയ് 25ന് 6, ജൂൺ 1ന് ഏഴാം ഘട്ടം എന്നിങ്ങനെ. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്– ഏപ്രിൽ 26ന്. ജൂൺ നാലിന് ഫലപ്രഖ്യാപനം. 1951ൽ ആരംഭിച്ചതാണ് ഇന്ത്യയുടെ ലോക്സഭാ മാമാങ്കം. അതായത് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വയസ്സുള്ളപ്പോൾ. 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതാകട്ടെ 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയും. പിന്നെയും 20 വർഷം കഴിഞ്ഞാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനിക്കുന്നത്. 1970 ജൂൺ 19ന്. അദ്ദേഹത്തിന് ഒരു വയസ്സാകാൻ ഏതാനും മാസങ്ങൾ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പ്. 1971 മാർച്ചിൽ! മോദിയുടെ പതിനൊന്നാം പിറന്നാളിനും രാഹുലിന്റെ ഒന്നാം പിറന്നാളിനും ഇന്ത്യയിൽ എത്ര ലോക്സഭാ വോട്ടർമാരുണ്ടായിരുന്നെന്ന് അറിയാമോ? അവിടെയും തീരുന്നില്ല കണക്കിലെ കൗതുകം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആ വോട്ടുകൗതുകങ്ങളിലേക്കാണിനി...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com