മലയാളത്തിലെ പ്രശസ്തമായ ‘സ്ഥാനാർഥി സാറാമ്മ’ എന്ന ചിത്രത്തിൽ ഒരു ഗാന രംഗമുണ്ട്. പ്രേം നസീറിന്റെയും ഷീലയുടെയും കഥാപാത്രങ്ങൾ തമ്മിൽ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരകനായി എത്തുന്ന അടൂർ ഭാസിയുടെ ഗായക കഥാപാത്രമാണു പാടുന്നത്. സ്ഥാനാർഥി സാറാമ്മയുടെ ചിഹ്നം കുരുവിയും പ്രേംനസീറിന്റെ കഥാപാത്രം മത്സരിക്കുന്നത് കടുവ ചിഹ്നത്തിലുമായതിനാലാണ് ഇങ്ങനെ ഒരു പാട്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21വരെയുള്ള കാലഘട്ടത്തിലാണ് ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകം ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. ചിഹ്നത്തിനനുസരിച്ച് ബാലറ്റ് പെട്ടികളും ഏർപ്പെടുത്തിയിരുന്നു. ഏതു പാർട്ടിക്കാണോ വോട്ട് ചെയ്യുന്നത് അതിന്റെ ചിഹ്നത്തിന്റെ പടം പതിച്ച പെട്ടിയിലായിരുന്നു ബാലറ്റ് പേപ്പർ ഇടേണ്ടിയിരുന്നത്. അങ്ങനെ വോട്ടു ചെയ്യാനാണ് ആളുകളെ പരിശീലിപ്പിച്ചിരുന്നത്. ‌‌‌ഉദാഹരണത്തിന് ഒരു പാർട്ടിയുടെ ചിഹ്നം ആനയാണെങ്കിൽ ബാലറ്റ് പേപ്പർ ഇടേണ്ടത് ആ ചിഹ്നം പതിച്ച പെട്ടിയിലാണ്. ഇപ്പോഴും അത്തരം രീതികൾ നിലവിലുണ്ട്. ചിഹ്നം ആളുകളുടെ മനസ്സിൽ‌ പതിപ്പിക്കുകയാണു പ്രധാനം. അതിനെക്കുറിച്ചു സൂചന തരുന്നതാണ് സ്ഥാനാർഥി സാറാമ്മയിലെ ഈ ഗാനം. ബാലറ്റ് പെട്ടികൾ അനുവദിച്ചതിനു പിന്നിലെ കാരണം ജനങ്ങളുടെ സാക്ഷരതാ നിലവാരമായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com