തിരഞ്ഞെടുപ്പ് വരുമ്പോൾ ജനത്തെ കയ്യിലെടുക്കാൻ ഇന്ധന വിലയെ കൂട്ടുപിടിക്കുന്ന തന്ത്രം കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു വർഷത്തോളം, കൃത്യമായി പറഞ്ഞാൽ‌ 22 മാസം മാറ്റമില്ലാതെ നിന്ന ഇന്ധന വില ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കേ കുറച്ചുകൊണ്ട് ഇത്തവണയും സർക്കാർ പതിവു തെറ്റിച്ചിട്ടില്ല. ഇന്ധനവില കൂട്ടുമ്പോൾ എണ്ണക്കമ്പനികളുടെ തീരുമാനം എന്നു പറഞ്ഞു മാറി നിൽക്കുന്ന കേന്ദ്രം വില കുറയ്ക്കുമ്പോൾ അതിനെ സർക്കാരിന്റെ നേട്ടമായി എടുത്തു കാട്ടാനും മടിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിക്കൽ വന്നുനിന്ന സമയത്ത്, മാർച്ച് 8ന് വനിതാദിനത്തിൽ, വീട്ടമ്മമാർക്കുള്ള സമ്മാനമായാണ് എൽപിജി ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 100 രൂപയുടെ കുറവു വരുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം വില പ്രാബല്യത്തിൽ വന്നു. അങ്ങനെ ആറു മാസമായി മാറ്റമില്ലാതെ തുടർന്നിരുന്ന ഗാർഹിക സിലിണ്ടർ നിരക്ക് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി കുറഞ്ഞു. 2023 ഓഗസ്റ്റ് 30ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടർ നിരക്കു കുറയ്ക്കുന്നത്. രക്ഷാബന്ധൻ, ഓണസമ്മാനമായി എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് അന്ന് ഒറ്റയടിക്ക് 200 രൂപ കുറച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു ശേഷമുണ്ടായ വിലക്കുറവ് ആയിരുന്നു അത്. പിന്നെയും ആറുമാസം കാക്കേണ്ടി വന്നു അടുത്ത വിലക്കുറവിനായി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com