കോഴിക്കോട് പേരാമ്പ്രയിൽ അനു എന്ന ഇരുപത്തിയാറുകാരിയെ മുട്ടറ്റംമാത്രം വെള്ളമുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടത്തിയത് 2024 മാർച്ച് 11നാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി മുജീബ് റഹ്മാൻ. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അനുവിനെ ബൈക്കിൽ കയറ്റിയ പ്രതി വഴിയിൽവച്ച് തോട്ടിലേയ്ക്ക് തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരിച്ചെന്നുറപ്പിച്ചശേഷം അനുവിന്റെ ആഭരണങ്ങളുമായി പ്രതി കടന്നു. ഇയാളെ അറസ്റ്റുചെയ്ത ശേഷം മറ്റൊരു കാര്യം കൂടി പ‌ൊലീസ് പറഞ്ഞു. കൊലപാതകമുൾപ്പെടെ അൻപതിലേറെ കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ. സ്ഥിരം കുറ്റവാളി! മുജീബ് റഹ്മാനിൽ തീർന്നില്ല, 2023ൽ ആലുവയിൽ അഞ്ചുവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലം, തിരുവനന്തപുരം പേട്ടയിൽനിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടി, ഇലന്തൂർ നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി, 2023ൽ ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ രാജ് തുടങ്ങിയ ഒട്ടേറെപ്പേർ പതിവ് കുറ്റവാളികളാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയ ഇവർ വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത് എന്തുകൊണ്ട് നമുക്ക് തടയാനാവുന്നില്ല? ഉത്തരം ലളിതമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com