‘‘എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം?’’ ആ വാർത്ത കേട്ട നായ പ്രേമികൾ ഉൾപ്പെടെ പരസ്പരം ചോദിച്ചത് ഇങ്ങനെയാണ്. റോട്ട്‌വെയ്‌ലർ, പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ് തുടങ്ങിയ പരിചിത ഇനങ്ങൾ ഉൾപ്പെടെ ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായിരുന്നു വാർത്ത. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തും അയച്ചു കേന്ദ്രം. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം? അതന്വേഷിച്ചു പോയാൽ സംഭവം ‘കോടതി കയറും’. മനുഷ്യജീവന് അപകടമാകുന്ന നായകളെ നിരോധിക്കണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേന്ദ്ര മൃഗപരിപാലന കമ്മിഷണർ അധ്യക്ഷനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ആ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. നായകളുടെ ആക്രമണത്താൽ പൊതുജനങ്ങൾക്ക് പരുക്കേൽക്കുന്നതും മനുഷ്യർ മരിക്കുന്നതും വർധിച്ചതായി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ മാനസിക പിരിമുറുക്കത്തിലായത് നായകളെ മക്കളെപ്പോലെ കരുതുന്ന അരുമപ്രേമികളാണ്. ഇവരിൽ ഭൂരിപക്ഷവും പ്രായമായവരുമാണ്. നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും കവലിനും മിക്കവാറും വീടുകളിൽ ഉണ്ടാവുക റോട്ട്‌വെയ്‌ലർ ആയിരിക്കും. അതുകൊണ്ടുതന്നെ റോട്ട്‌വെയ്‌ലറിന്റെ നിരോധനം അക്ഷരാർഥത്തിൽ ഞെട്ടിച്ചത് അത്തരക്കാരെയാണ്. ‘എന്റെ കൊച്ചിനെ ഉപേക്ഷിക്കേണ്ടി വരുമോ’ എന്നു വേവലാതിപ്പെട്ട് നായ പരിപാലന മേഖലയുമായി ബന്ധപ്പെട്ടവരെ വിളിക്കുന്നവരുടെ എണ്ണവും ഏറുകയാണ്. യഥാർഥത്തിൽ ഇത്തരമൊരു നിരോധനം ഇന്ത്യയിൽ പ്രായോഗികമാണോ? സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലേ? എന്തെല്ലാമാണ് മറ്റു നിരോധനങ്ങൾ? വിശദമായറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com