‘താങ്ക് യു സുനിത, ഫോർ ആൾവേയ്സ് ബീയിങ് ദേർ’– 2015 ഫെബ്രുവരി 10ന് ഇന്ന് എക്സ് ആയി മാറിയ അന്നത്തെ ട്വിറ്ററിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറിച്ചു വച്ച വാക്കുകളാണിത്. ഡൽഹി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67ഉം നേടിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് ശേഷമായിരുന്നു ഭാര്യയോടുള്ള കേജ്‌രിവാളിന്റെ നന്ദി പ്രകടനം. ഡൽഹിയുടെ രാഷ്ട്രീയ ലോകത്തേക്ക് ഭാര്യ സുനിതയെ കേജ്‌രിവാൾ ഔദ്യോഗികമായി പരിചയപ്പെടുത്തിയതും അങ്ങനെയായിരുന്നു. ആ നന്ദിപ്രകാശനം നടത്തിയിട്ട് ഇന്ന് 9 വർഷം കഴിഞ്ഞിരിക്കുന്നു. ആം ആദ്മി പാർട്ടിയിലും മുഖ്യമന്ത്രിപദത്തിലും കേജ്‌രിവാളിനു പകരം പറഞ്ഞു കേൾക്കുന്ന പേരുകളിൽ ഇന്നു സുനിതയുമുണ്ട്. കേജ്‌രിവാളിനു ജയിലിൽനിന്നു ഭരണം സാധ്യമല്ല എന്ന് ഭരണഘടനപ്രകാരം ഒരു വിധി വന്നാൽ ഡൽഹിയുടെ അടുത്ത സാധ്യതകൾ നീണ്ടു ചെല്ലുന്നത് സുനിതയിലേക്കാണ്. ‘‘കേജ്‌രിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിൽ ഇടാനാകില്ല’’ എന്നാണ് സുനിത കേജ്‌രിവാൾ ഇന്ത്യ മുന്നണിയുടെ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com