ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ ടിടിഇക്ക് സംഭവിച്ച ദാരുണാന്ത്യം കേരളം ചർച്ച ചെയ്യേണ്ട, തിരിച്ചറിയേണ്ട ചില കാര്യങ്ങളിലേയ്ക്കു കൂടിയാണ് വിരൽ ചൂണ്ടുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്ര അത്രയേറെ ദുരിതമാണ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്കും ടിടിഇമാർക്കും സമ്മാനിക്കുന്നത്.
ടിടിഇമാരെ രക്ഷിക്കേണ്ട സുരക്ഷാ ഉദ്യോഗസ്ഥർ യഥാർഥത്തിൽ ഓടിയൊളിക്കുകയാണോ ചെയ്യുന്നത്? ടിടിഇമാർക്ക് വൻതുക ‘ടാർഗറ്റ്’ നൽകി അവരെ മരണത്തിനു വിട്ടുകൊടുക്കുകയാണോ റെയിൽവേ?
ട്രെയിനിലെ വാതിലിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന ആളുകൾ (File Photo by Kevin Frayer/AP)
Mail This Article
×
തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകൻ (ടിടിഇ) കെ. വിനോദിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് അറിഞ്ഞപ്പോൾ ഞെട്ടാതിരുന്നത് ടിടിഇമാരാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥയുണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർ ജോലി ചെയ്യുന്നത്. 2000ത്തിന്റെ ആദ്യ നാളുകളിൽ ഭയന്ന കണ്ണുകളുമായി ട്രെയിനിൽ ആലുവ സ്റ്റേഷൻ ലക്ഷ്യമാക്കി എത്തിയ ‘ഭായി’മാരല്ല ഇന്നുള്ളത്. സംഘങ്ങളായി ലഹരിയിൽ മയങ്ങി എത്തുന്നവർ ട്രെയിനുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാൽ ഇവർ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരല്ലെന്നും ഒരു വിഭാഗം ടിടിഇമാർ പറയുന്നു. ജനറൽ കോച്ചിലെ ടിക്കറ്റുമായി സ്ലീപ്പറിൽ കയറുന്ന ഭായിമാരെ പിഴ ഈടാക്കി പിഴിഞ്ഞെടുക്കുന്ന റെയിൽവേ ആ പണത്തിൽ കണ്ണുവയ്ക്കുമ്പോൾ മറക്കുന്ന ചിലതുണ്ട്. ആഴ്ചകൾക്കു മുൻപേതന്നെ ടിക്കറ്റെടുത്ത് സുഖയാത്ര പ്രതീക്ഷിച്ച് എത്തുന്ന യാത്രക്കാരെയും, അവർക്ക് മികച്ച സേവനം നൽകാൻ നിയോഗിച്ചിട്ടുള്ള ടിടിഇമാരെയും അവരുടെ സുരക്ഷയേയും.
English Summary:
TTEs Reflecting on their Experiences with Migrant Laborers' Train Journeys in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.