കോവിഡിനെ ലോകം ഭയപ്പാടോടെ കണ്ടിരുന്ന നാളുകളിൽ ബാബാ രാംദേവ് നടത്തിയ ചില പരാമർശങ്ങളും ‘പരസ്യ’ പ്രകടനങ്ങളും യോഗ ഗുരുവിനെ സുപ്രീംകോടതിയുടെ ശിക്ഷയുടെ പടിവാതിൽക്കലിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്? രാംദേവിനും പതഞ്ജലി എംഡിക്കുമെതിരെ കോടതി ശിക്ഷ വിധിക്കുമോ?
എങ്ങനെയാണ് രാംദേവ് വിവാദത്തിൽപ്പെട്ടത്? കോവിഡിനെ പ്രതിരോധിക്കുന്ന മരുന്നു കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണം പതഞ്ജലി നടത്തുമ്പോൾ കേന്ദ്രം ഒന്നും അറിഞ്ഞിരുന്നില്ലേ?
2014ൽ ഡൽഹിയിൽ നടന്ന ‘യോഗ മഹോത്സവത്തിൽ’ ബാബാ രാംദേവിനെ ആശ്ലേഷിക്കുന്ന നരേന്ദ്ര മോദി (File Photo by SAJJAD HUSSAIN / AFP)
Mail This Article
×
സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി.
യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.
English Summary:
Patanjali's Misleading Ads: What is the Controversy, and What Happens If Baba Ramdev Is Found Guilty of Contempt of Court by the Supreme Court?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.