മന്ത്രി നടപ്പാക്കുന്നത് കേന്ദ്രം പറഞ്ഞ ‘ഡ്രൈവിങ് ടെസ്റ്റ്’? ഇനി പാടുപെടും ലൈസൻസ് എടുക്കാൻ; പരിശീലനത്തിന് വേണം ഒരേക്കർ
![ganesh-driving മന്ത്രി കെ.ബി.ഗണേഷ് കുമാർ. (ചിത്രം∙മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/premium/news-plus/images/2024/5/10/ganesh-driving.jpg?w=1120&h=583)
Mail This Article
10 ലക്ഷം പേർ ഡ്രൈവിങ് ലൈസൻസിനും ടെസ്റ്റിനുമായി കാത്തു നിൽക്കേണ്ട അവസ്ഥയിലേക്കു കേരളത്തെ തള്ളിയിട്ടതിനു കാരണമെന്താണ്? കൃത്യമായ ആസൂത്രണമില്ലാതെ കേന്ദ്ര വിജ്ഞാപനത്തിന്റെ പേരിൽ മറ്റൊരു രീതി നടപ്പാക്കാൻ ശ്രമിച്ചതും വിജ്ഞാപനത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തതുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് സംവിധാനം നടപ്പായാൽ ടെസ്റ്റ് നടത്താനുള്ള അധികാരവും അതു വഴി ലഭിക്കുന്ന ‘കിമ്പളവും’ കൈയ്യിൽ നിന്നു പോകുമെന്നു ഭയക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും നിലവിലെ രീതി തന്നെ തുടരാൻ ആഗ്രഹിക്കുന്ന ചില ഡ്രൈവിങ് സ്കൂളുകൾക്കും ജനങ്ങളെ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ ആശയത്തിന് എതിരാക്കാനും കഴിഞ്ഞു. ഇന്ത്യയിൽ 78 ശതമാനം റോഡ് അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 2021 ജൂൺ 7നു മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്തിരുന്നു. തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതായി വിജ്ഞാപനം ചെയ്തു. മറ്റു മിക്ക സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ചു പുതിയ രീതിയിലേക്കു ഡ്രൈവിങ് ടെസ്റ്റ് മാറ്റുകയും ചെയ്തു. പുതിയ രീതിയിലേക്കു മാറുന്നതിനു സംസ്ഥാനത്തെ കേന്ദ്ര സർക്കാർ നിർബന്ധിച്ചുകൊണ്ടിരിക്കുകയുമാണ്.