‘ചെയ്തത് കുറഞ്ഞു പോയെങ്കിൽ വോട്ട് വേണ്ട’; നവീന്റെ കൂറുമാറ്റം ഭയന്നിട്ടോ? കുരുക്ഷേത്രയിൽ ‘സമ്പന്ന’ പോരാട്ടം’
Mail This Article
×
പാർട്ടിയിൽ ചേർന്ന് ഒരു മണിക്കൂർ തികയും മുൻപ് ലോക്സഭാ സ്ഥാനാർഥി! കുരുക്ഷേത്രയിൽ ബിജെപി സ്ഥാനാർഥിയായ വ്യവസായി നവീൻ ജിൻഡലിനെക്കുറിച്ച് പലർക്കും പറയാനുള്ള കൗതുകമിതാണ്. മാർച്ച് 24നു രാത്രി 8.08നാണ് കോൺഗ്രസ് വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. 9.02ന് പ്രഖ്യാപിച്ച ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ കുരുക്ഷേത്രയുടെ നേരേ ജിൻഡലിന്റെ പേരുണ്ടായിരുന്നു. ജിൻഡൽ ഞൊടിയിടയിൽ പാർട്ടി വിടാൻ കാരണമെന്തായിരുന്നു? കുരുക്ഷേത്രയിലെ ബാന ഗ്രാമത്തിലെ പ്രചാരണവേദിയിലുള്ളവരോടു ചോദിച്ചു. ചിലർ ഒഴിഞ്ഞുമാറി. പ്രാദേശിക നേതാക്കൾ അടുത്തുനിൽക്കുന്നതിനാൽ പിന്നെപ്പറയാമെന്നൊരാൾ. ആളു മാറിയെന്നുറപ്പായപ്പോൾ അയാൾ സ്വകാര്യമായി പറഞ്ഞു– ‘‘ഇയാൾക്കെതിരെയുള്ള കൽക്കരി അഴിമതിക്കേസില്ലേ? അതാണു കാര്യം.’’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.