സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനമുണ്ട്, അതൃപ്തിയും; പ്രധാന വകുപ്പുകൾ വിടാതെ ബിജെപി; കാലിടറുമോ?
Mail This Article
×
സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ഭരണം സാധ്യമായതെന്ന പ്രതീതി പരമാവധി ഒഴിവാക്കിയുള്ളതായിരുന്നു മന്ത്രിസഭാ രൂപീകരണം. വകുപ്പുകളുടെ വിഭജനത്തിലും ബിജെപി അതേ രീതി തുടരുകയാണുണ്ടായത്. പ്രധാന വകുപ്പുകളെല്ലാം ബിജെപിക്കു തന്നെ. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം, റോഡ് ഗതാഗതം എന്നീ വകുപ്പുകൾ നേരത്തേ കൈകാര്യം ചെയ്തിരുന്നവർ ഇത്തവണയും തുടരുകയാണ്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നസ്വഭാവമുള്ളതായി മാറിയ കൃഷി മന്ത്രാലയം മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ഏൽപിച്ചത് ശ്രദ്ധേയമാണ്. ഒപ്പം, ഗ്രാമവികസനവും ചൗഹാന് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.