മോദിയുടെ മന്ത്രിസഭയിൽ ‘കള്ളനെ പിടിച്ച പൊലീസും’; അറിയാം കേന്ദ്ര മന്ത്രിമാരുടെ വിദ്യാഭ്യാസം മുതൽ എല്ലാ യോഗ്യതകളും

Mail This Article
നമ്മളെ നയിക്കുന്നവർക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? പൊലീസ് കോൺസ്റ്റബിളായി വർഷങ്ങളോളം ജോലി ചെയ്തു രാഷ്ട്രീയത്തിലിറങ്ങി മന്ത്രിപദത്തിൽ എത്തിയവർ മുതൽ എൻജിനീയറിങ് ഡ്രോപൗട്ട്സ് വരെ മൂന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളാണ്. രണ്ട് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും ഐഎഎസുകാരുമെല്ലാം പുതിയ ‘ടീം മോദിക്ക്’ അഴകാകുന്നു. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി രാഷ്ട്രീയവഴി തിരഞ്ഞെടുത്തവരും പിഎച്ച്ഡിക്കാരും സ്കൂൾ, കോളജ് അധ്യാപകരുമെല്ലാം പട്ടികയിലുണ്ട്. ടൂൾ ഡിസൈനിലെ ഡിപ്ലോമയാണ് കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ യോഗ്യത. പൊതുവേ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം മികച്ചതെന്നു വ്യക്തം. ബിരുദക്കാരും നിയമബിരുദധാരികളുമാണ് കൂടുതൽ. എംപിയായി വർഷങ്ങൾക്കു ശേഷം 2018ൽ 12–ാം ക്ലാസ് യോഗ്യത വനിതയും കൂട്ടത്തിലുണ്ട്. സത്യവാങ്മൂലം പ്രകാരം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസും ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയുമാണ് ടീമിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യത.